ദേശീയപാതയില്‍ ആറ്റിങ്ങല്‍ മാമം പാലത്തിന് സമീപം വാഹനാപകടം രണ്ട് പേര് മരിച്ചു. അഞ്ചുപേര്‍ക്ക് പരുക്ക്. രണ്ട് പേരുടെ നിലഗുരുതരം. കല്ലമ്പലം ഞാറയില്‍ക്കോണം കരിമ്പുവിള സ്വദേശി നൗഫല്‍ (23), സജീവ് (26) എന്നിവരാണ് മരിച്ചത്. ജാഫര്‍ (26), അല്‍ത്താഫ് (21), സുധീര്‍ (26), നൈസാം (21), ബൈജു (21) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ചൊവ്വാഴ്ച്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം.
തിരുവനന്തപുരത്ത് നിന്നും കൊല്ലം ഭാഗത്തേക്ക് പോവുകയായിരുന്ന ചരക്ക് ലോറിയും എതിര്‍ദിശയില്‍ നിന്നും വന്ന ഇന്നോവകാറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. കാറിന്‍്റെ പിന്‍സീറ്റിലിരുന്ന നൗഫലും സജീവും സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. പരുക്കേറ്റ കാറിലെ യാത്രക്കാരെയും ലോറി ജീവനക്കാരെയും ഉടന്‍ തന്നെ ഓടി കൂടിയ നാട്ടുകാര്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
Comments