സംസ്ഥാനത്ത് വെള്ളക്കരം 50 ശതമാനം വര്‍ധിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. 10,000ലിറ്ററില്‍ കൂടുതല്‍ ഉപയോഗിക്കുന്നവര്‍ക്ക് വര്‍ധന ബാധകമാവും. നേരത്തെ കിലോ ലിറ്ററിന് നാലു രൂപയായിരുന്നത് ഇനി മുതല്‍ ആറു രൂപയാവും. അധികമായി ഉപയോഗിക്കുന്ന ഓരോ ലിറ്ററിനും രണ്ടു രൂപ വീതം കൂടും. സാമ്പത്തിക പ്രയാസം മറികടക്കാന്‍ ചില കടുത്ത തീരുമാനങ്ങള്‍ മന്ത്രിസഭ കൈകൊള്ളുമെന്നാണ് സൂചന.
Comments