ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്ത് സംബന്ധിച്ച കണക്കെടുപ്പ് ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് മുന്‍ സി.എ.ജി വിനോദ് റായ്. ക്ഷേത്രത്തിലെ കണക്കുകള്‍ സൂക്ഷിക്കുന്നതില്‍ അപാകതയുണ്ട്. ഇത് ബോധപൂര്വമാവില്ല. കണക്കുകള്‍ സൂക്ഷിക്കാന്‍ കുറ്റമറ്റ സംവിധാനം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ബി നിലവറ തുറന്നതില്‍ അപാകതയുണ്ടോയെന്ന് പരിശോധനക്ക് ശേഷമെ പറയാനാവൂ. രാജകുടുംബവും ഭരണസമിതിയും കണക്കെടുപ്പില്‍ സഹകരിക്കുന്നുണ്ടെന്നും വിനോദ് റായ് വാര്‍ത്താലേഖകരോട് പറഞ്ഞു.
Comments