കണ്ണൂര്‍: കതിരൂരില്‍ ആര്.എസ്.എസ് നേതാവ് മനോജ് കൊല്ലപ്പെട്ട കേസില്‍ സി.പി.എം കൂത്തുപറമ്പ് ഏരിയ സെക്രട്ടറി ധനഞ്ജയന് ക്രൈംബ്രാഞ്ച് അന്വേഷണസംഘം നോട്ടീസ് നല്കി. കൊലപാതകം സംബന്ധിച്ച വിവരം ശേഖരിക്കാന്‍ തലശ്ശേരിയിലെ ക്യാമ്പ് ഓഫീസില്‍ ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയത്.
കൊലപാതകവുമായി ബന്ധപ്പെട്ട് ഇതിനകം 20ഓളം സി.പി.എം പ്രവര്‍ത്തകര്‍ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിട്ടുണ്ട്. കതിരൂര്‍ ലോകല്‍ കമ്മിറ്റി അംഗം രാമചന്ദ്രനും നോട്ടീസ് ലഭിച്ചതില്‍ ഉള്‍പ്പെടും. അതേസമയം സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജന് അന്വേഷണസംഘം നോട്ടീസ് നല്‍കിയെന്ന പ്രചാരണം ശരിയല്ലെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ അറിയിച്ചു.
Comments