ഗാന്ധിനഗര്‍ : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 64-ാം ജന്മദിനത്തില് അമ്മ ഹീരാബെന്‍ കശ്മീര്‍ ദുരിതാശ്വാസ ഫണ്ടിലേക്ക് 5000 രൂപ നല്കി. ബുധനാഴ്ച രാവിലെ സുരക്ഷാ പരിവാരങ്ങള്‍ ഇല്ലാതെയാണ് മോദി അമ്മയെ കാണാന്‍ വന്നത്. പ്രധാനമന്ത്രി ആയ ശേഷം നാട്ടിലേക്കുള്ള ആദ്യ വരവായിരുന്നു ഇത് . സത്യപ്രതിജ്ഞക്ക് 95 കാരിയായ ഹീരാബെന്‍ എത്തിയിരുന്നില്ല . അമ്മ മോദിക്ക് മധുരം നല്കി .മോദി കാല് തൊട്ട് അനുഗ്രഹം വാങ്ങി .
രാഷ്ട്രപതി പ്രണബ് മുഖര്‍ജി , ഉപ രാഷ്ട്രപതി ഹാമിദ് അന്‍സാരി, തമിഴ്നാട് മുഖ്യമന്ത്രി ജയലളിത എന്നിവര്‍ രാവിലെ മോദിക്ക് ഫോണില്‍ ആശംസ നേര്‍ന്നു . ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ അബെ മോദിയെ ആശംസ അറിയിച്ചു.
Comments