സംസ്ഥാനത്ത് മെഡിക്കല്‍ പ്രവേശനത്തിന് ഏകീകൃത സംവിധാനം ആവശ്യമാണെന്ന് ഹൈക്കോടതി വാക്കാല്‍ വിലയിരുത്തി. സ്വാശ്രയ മെഡിക്കല്‍ കോളേജ് പ്രവേശനത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നുവെന്നും ജസ്റ്റിസ് കെ.ടി. ശങ്കരനും ജസ്റ്റിസ് പി.ഡി. രാജനും ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് അഭിപ്രായപ്പെട്ടു.
വിവിധ മാനേജ്മെന്റുകള്‍ പലതരം പ്രവേശന നടപടികളാണ് സ്വീകരിക്കുന്നത്. ഫീസും പല വിധമാണ്. ഈ അനിശ്ചിതത്വം കാരണം സാധാരണക്കാരായ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഏറെ വിഷമം നേരിടുന്നുണ്ട് എന്നാണ് കോടതി മെഡിക്കല്‍ പ്രവേശവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവേ വിലയിരുത്തിയത്.മെഡിക്കല്‍ വിദ്യാര്‍ഥി പ്രവേശനത്തിന് കേരള പ്രൈവറ്റ് മെഡിക്കല്‍ കോളേജ് മാനേജ്മെന്റ് അസോസിയേഷനുമായി കരാറുണ്ടാക്കാന്‍ സര്‍ക്കാറിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെടുന്ന ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.
Comments