സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് ചിലവ് ചുരുക്കാന്‍ കൂടുതല്‍ ശാസ്ത്രീയമായ നടപടികള്‍ പരിഗണനയിലാണെന്ന് ധനമന്ത്രി കെ.എം മാണി. മദ്യത്തിന് നികുതി കൂട്ടിയത് വരുമാനത്തിനല്ലെന്നും അദ്ദേഹം പറഞ്ഞു. താന്‍ മാത്രം വിചാരിച്ചാല്‍ ചിലവ് ചുരുക്കാനാകില്ല. എല്ലാ വകുപ്പുകളും വിചാരിച്ചാല്‍ മാത്രമേ ചിലവ് കുറയ്ക്കാനാകൂ.
ബജറ്റില്‍ വിഭാവന ചെയ്തതിനെക്കാള്‍ കൂടുതല്‍ തുക കണ്ടെത്തേണ്ട സ്ഥിതിയാണ്. പുതിയ പുതിയ ആവശ്യങ്ങള്‍ മന്ത്രിസഭയ്ക്ക് മുമ്പാകെ അവതരിപ്പിച്ച് അത് പാസാക്കുന്ന രീതിയാണ് തുടരുന്നത്. ഈ ശൈലി മാറ്റിയെ മതിയാകൂ. കരുതലോടെ മാത്രമേ പുതിയ തസ്തികകള്‍ സൃഷ്ടിക്കൂ എന്നും അദ്ദേഹം പറഞ്ഞു.
Comments