ഏറനാട് എം. എല്‍. എ. പി. കെ. ബഷീറിന്റെ തിരഞ്ഞെടുപ്പ് സുപ്രീംകോടതി ശരിവെച്ചു. സ്വതന്ത്ര സ്ഥാനാര്‍ഥിയായ പി. വി. അന്‍വര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിയത്. ഉറവിടം അവ്യക്തമായ ഇലട്രോണിക് തെളിവുകള്‍ അസ്വീകാര്യമാണെന്ന് കോടതി വ്യക്തമാക്കി. തിരഞ്ഞടുപ്പ് വേളയില്‍ മനാഫ് വധവുമായി തന്നെ ബന്ധപ്പെടുത്തി അപകീര്‍ത്തികരമായ പോസ്റ്റര്‍, ലഘുലേഖ, ജീപ്പില്‍ പ്രചാരണം, പ്രസംഗം എന്നിവ നടത്തിയെന്നാണ് ഹര്‍ജിയിലെ പരാതി. അതിനായി ഹാജരാക്കിയ തെളിവുകളാണ് സുപ്രീംകോടതി നിരാകരിച്ചത്. നേരത്തെ ഹൈക്കോടതിയും അന്‍വറിന്റെ ഹര്‍ജി തള്ളിയിരുന്നു. തിരഞ്ഞെടുപ്പു ക്രമക്കേടിന്റെ പേരില്‍ വിജയം റദ്ദാക്കണമെന്നും ഹര്‍ജിക്കാരനെ വിജയിയായി പ്രഖ്യാപിക്കണമെന്നുമുള്ള ആവശ്യം അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് അന്‍വര്‍ സുപ്രീംകോടതിയെ സമീപിച്ചത്.
Comments