നിയമസഭയുടെ അംഗീകരമില്ലാത്ത അധികനികുതി നല്കാന് ജനങ്ങള്‍ ബാധ്യസ്ഥരല്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. നികുതി വര്‍ധനവിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നിയമസഭ ഉടന്‍ വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.വെള്ളക്കരവും അധികനികുതികളും കുത്തനെ കൂട്ടിയ നടപടി പിന്‍വലിക്കണം. ജനങ്ങളില്‍ 2010 കോടി രൂപയുടെ നികുതിയാണ് സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്നതെന്നും വി.എസ് കുറ്റപ്പെടുത്തി. നികുതിവര്‍ധന ജനങ്ങളോടുള്ള സര്‍ക്കാരിന്‍െറ വെല്ലുവിളിയാണ്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കും. കേരളം എങ്ങനെയാണ് കടക്കെണിയിലായതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിശദീകരിക്കാന്‍ തയ്യറാകണമെന്നും വി.എസ് ആവശ്യപ്പെട്ടു.
Comments