മനോജ് വധക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍
Text Size
Story Dated: Friday, September 19, 2014 05:52 hrs UTC
കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കൊലയാളി സംഘാംഗമാണെന്ന് കരുതുന്ന മാലൂര്‍ സ്വദേശി പ്രഭാകരനാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം മൂന്നായി. സി.പി.എം മുന്‍ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു പ്രഭാകരന്.
കേസിലെ മുഖ്യപ്രതി കതിരൂര്‍ വേണാട്ടന്റവിട വിക്രമന് കോടതിയില്‍ കീഴടങ്ങിയിരുന്നു. കൂടാതെ പാട്യം സര്‍വീസ് സൊസൈറ്റി ഡയറക്ടറും സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗവുമായ ചപ്ര പ്രകാശന് എന്ന സി. പ്രകാശനെ അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു.
Comments