എരുമപ്പെട്ടിയില്‍ ക്രഷര്‍ യൂണിറ്റിലെ ടിപ്പര്‍ ലോറിയുടെ ഡ്രൈവര്‍ ഷോക്കേറ്റ് മരിച്ചു. മലയകം ക്രഷറിലെ ഡ്രൈവര്‍ പാലക്കാട് വടവന്നൂര്‍ കുരിയക്കാട്ടില്‍ ശ്രീനിയാണ് (45) മരിച്ചത്. ടിപ്പറിന്‍െറ പിന്‍ഭാഗം ഉയര്‍ത്താന്‍ മറ്റൊരു ഓപ്പറേറ്റര്‍ക്ക് നിര്‍ദേശം നല്കി ഡോറില്‍ പിടിച്ച് നില്‍ക്കുകയായിരുന്നു ശ്രീനി. ഉയര്‍ന്ന പിന്‍ഭാഗം വൈദ്യുതി ലൈനില്‍ തട്ടിയാണ് ശ്രീനിക്ക് ഷോക്കേറ്റത്. ഓപറേറ്റര്‍ക്ക് അപായമില്ല.
Comments