സാമ്പത്തിക പ്രതിസന്ധിക്ക് കാരണം മദ്യനയമല്ളെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്. മദ്യനയം ഇതുവരെ സംസ്ഥാനത്ത് നടപ്പാക്കിയിട്ടില്ല. ഇപ്പോഴത്തെ വിമര്‍ശം കാര്യങ്ങള്‍ മനസിലാക്കാതെയാണെന്നും സുധീരന് പറഞ്ഞു.
ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നത് സംബന്ധിച്ച് സാമ്പത്തിക വിദഗ്ധരുമായി കൂടിയാലോചന നടത്തും. പരിഹാരമാര്‍ഗങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും സുധീരന് വാര്‍ത്താലേഖകരോട് പറഞ്ഞു.
അതേസമയം, നികുതി വര്‍ധന കെ.പി.സി.സി പരിശോധിക്കുമെന്ന വി.എം സുധീരന്‍െറ കഴിഞ്ഞ ദിവസത്തെ പ്രസ്താവനയോട് പ്രതികരിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തയാറായില്ല. ഈ വിഷയം തന്നോട് പറഞ്ഞിട്ടില്ലെന്നും കോഴിക്കോട് എത്തിയ മുഖ്യമന്ത്രി വാര്‍ത്താലേഖകരോട് പറഞ്ഞു.
Comments