വര്‍ധിപ്പിച്ച നികുതി പിരിക്കാന്‍ വന്നാല്‍ അനുഭവിക്കുമെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ഇ.പി ജയരാജന്. പോലീസിന്റെ സഹായത്തോടെ നികുതി പിരിക്കാനെത്തിയാല്‍ ജനങ്ങളെ അണിനിരത്തി നേരിടുമെന്നും ജയരാജന് പറഞ്ഞു. ബലംപ്രയോഗിച്ചാല്‍ ചെറുക്കും. സുധീരനും കെ.സി. ജോസഫും വിചാരിച്ചാല്‍ നികുതി പിരിക്കാനാകില്ല. കെ.പി.സി.സി പ്രസിഡന്റ് അല്പ്പനാകരുത്. സി.പി.എം വിരുദ്ധ അപസ്മാരം ബാധിച്ച ഉദ്യോഗസ്ഥരാണ് കതിരൂര്‍ മനോജ് വധക്കേസ് അന്വേഷിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സി.പി.എമ്മിന്റെ ഭീഷണിക്ക് മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കില്ലെന്ന് മന്ത്രി കെ.സി ജോസഫ് പറഞ്ഞു. നികുതി പ്രഖ്യാപിച്ചാല്‍ പിരിക്കാന്‍ സര്‍ക്കാരിന് അറിയാം. ഓലപ്പാമ്പ് കാണിച്ച് പേടിപ്പിക്കാന്‍ സി.പി.എം നോക്കേണ്ടെന്നും കെ.സി ജോസഫ് പറഞ്ഞു.
Comments