കോഴിക്കോട്: ഇന്ത്യയിലെ മുസ് ലിംകളെകുറിച്ച് കോണ്‍ഗ്രസ് വര്‍ഷങ്ങളായി പറഞ്ഞു കൊണ്ടിരിക്കുന്ന കാര്യമാണ് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കോണ്‍ഗ്രസ് പറയുമ്പോള്‍ അതിനെ ന്യൂനപക്ഷ പ്രീണനമെന്ന് പറഞ്ഞാണ് അവര്‍ ഇത്രയും കാലം ആക്ഷേപിച്ചത്. ഉപതെരഞ്ഞെടുപ്പില്‍ തിരിച്ചടി കിട്ടിയപ്പോഴാണ് മോദി ഇക്കാര്യം തിരിച്ചറിഞ്ഞതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുന്‍കാല അനുഭവം നോക്കിയാല്‍ മോദിയുടെ നിലപാടില്‍ ആത്മാര്‍ഥത കാണുന്നില്ല. പറഞ്ഞത് ആത്മാര്ഥമാണങ്കില് അത് പ്രവൃത്തിയില്‍ കാണണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റുമാരുടെ ജില്ലാ കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Comments