തിരുവനന്തപുരം: അധികനികുതി പിരിക്കാന്‍ വന്നാല്‍ തടയാന്‍ ജനങ്ങള്‍ക്കറിയാമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. എന്ത് ചെയ്യുമെന്ന് നികുതി പിരിക്കാന്‍ വരുമ്പോള്‍ കാണാമെന്നും അദ്ദേഹം പറഞ്ഞു. സി.പി.എമ്മിന്‍െറ ഭീഷണിക്ക് മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കില്ലെന്ന് മന്ത്രി കെ.സി ജോസഫ് പറഞ്ഞിരുന്നു. ഓലപ്പാമ്പ് കാണിച്ച് പേടിപ്പിക്കാന്‍ സി.പി.എം നോക്കണ്ട എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Comments