മുംബൈ: മഹരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം സംബന്ധിച്ച് ബി.ജെ.പിയും ശിവസേനയും തമ്മിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. പ്രശ്നപരിഹാരത്തിന് പുതിയ ഫോര്‍മുലയുമായി ശിവസേന രംഗത്തെത്തി. ആകെ 288 സീറ്റുകളില്‍ 155 സീറ്റില്‍ ശിവസേന മത്സരിക്കും. ബി.ജെ.പിക്ക് 126 സീറ്റുകളും ശേഷിക്കുന്ന ഏഴ് സീറ്റുകള്‍ മറ്റ് ഘടക കക്ഷികള്‍ക്കും നല്‍കുമെന്നുമാണ് പുതിയ ഫോര്‍മുല. അതേസമയം, സംസ്ഥാനത്ത് ശിവസേന^ബി.ജെ.പി സഖ്യം തകര്ന്നിട്ടില്ളെന്ന് ശിവസേനാ നേതാവ് ആനന്ദ് ഗീഥെ വാര്‍ത്താലേഖകരോട് പറഞ്ഞു. സീറ്റ് വിഭജനം സംബന്ധിച്ച ഫോര്‍മുല ബി.ജെ.പി നേതാക്കള്‍ക്ക് കൈമാറിയിട്ടുണ്ട്. പ്രശ്നം രമ്യമായി പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നാളെ നടക്കുന്ന ശിവസേന ദേശീയ നിര്‍വാഹകസമിതി യോഗത്തില്‍ സഖ്യം സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളുമെന്നാണ് റിപ്പോര്‍ട്ട്. സീറ്റ് വിഭജന ചര്‍ച്ചയുടെ തുടക്കത്തില്‍ 135 വീതം സീറ്റുകളില്‍ ഇരുപാര്‍ട്ടികളും മത്സരിക്കാമെന്ന നിലപാടാണ് ബി.ജെ.പി സ്വീകരിച്ചത്. എന്നാല്‍, ഈ നിര്‍ദേശം ശിവസേന തള്ളുകയായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ശിവസേന 169 സീറ്റിലും ബി.ജെ.പി 119 സീറ്റിലുമാണ് മത്സരിച്ചത്.
Comments