You are Here : Home / News Plus

ശരദ് യാദവിനു താക്കീതുമായി ജെഡിയു

Text Size  

Story Dated: Saturday, August 26, 2017 12:10 hrs UTC

പട്ന: നാളെ പട്നയില്‍ നടക്കുന്ന ആര്‍ജെഡിയുടെ റാലിയില്‍ പങ്കെടുത്താല്‍ പാര്‍ട്ടിയില്‍നിന്നു പുറത്താക്കുമെന്നു വ്യക്തമാക്കി ജനറല്‍ സെക്രട്ടറി കെ.സി. ത്യാഗി ശരദ് യാദവിനു കത്തയച്ചു. അതേസമയം, പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പു ചിഹ്നം സ്വന്തമാക്കാന്‍ തിരഞ്ഞെടുപ്പു കമ്മീഷനെ സമീപിക്കാനൊരുങ്ങുകയാണു വിമത പക്ഷം. വിശാല സഖ്യം ഉപേക്ഷിച്ചു ബിജെപിക്കൊപ്പം പോയതിനെ തുടര്‍ന്നു പാര്‍ട്ടിയുമായി ഇടഞ്ഞു നില്‍ക്കുകയാണ് ജെഡിയു മുന്‍ അധ്യക്ഷന്‍ ശരദ് യാദവ്. നിതീഷ് കുമാറിനെ എതിര്‍ത്ത മറ്റുള്ളവരെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയപ്പോള്‍ ശരദ് യാദവിനെ രാജ്യസഭാ നേതൃസ്ഥാനത്തു നിന്നുമാറ്റുകയാണ് ചെയ്തത്. നിതീഷിനോടിടഞ്ഞ ശരദ് യാദവ് പാര്‍ട്ടിയുടെ എക്സിക്കുട്ടീവ് കമ്മിറ്റിയില്‍ പങ്കെടുക്കാതെ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ യോഗം വിളിക്കുകയും ചെയ്തു. ഇതിനുപുറമെയാണ് ആര്‍ജെഡി നാളെനടത്തുന്ന റാലിയില്‍ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയത്. തുടര്‍ച്ചയായി പാര്‍ട്ടി അച്ചടക്കം ലംഘിക്കുന്ന ശരദ് യാദവ് നാളത്തെ റാലിയില്‍ പങ്കെടുത്താല്‍ പുറത്താക്കുമെന്ന് ജെഡിയു അറിയിച്ചു. മാത്രമല്ല പാര്‍ട്ടിയില്‍നിന്നു ശരദ് യാദവ് സ്വയം പുറത്തുപോകാനുള്ള സമ്മര്‍ദ്ദവും പാര്‍ട്ടി നടത്തുന്നുണ്ട്. അങ്ങനെയെങ്കില്‍ ശരദ് യാദവിന്‍റെ രാജ്യസഭാഗത്വം അസാധുവാകും. അതേസമയം പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പു ചിഹ്നം സ്വന്തമാക്കാന്‍ തിരഞ്ഞെടുപ്പുകമ്മീഷനെ സമീപിക്കാനൊരുങ്ങുകയാണു വിമത പക്ഷം. നിതീഷ് കുമാറിനു ഭൂരിപക്ഷം ഇല്ലെന്നും 14 സംസ്ഥാന കമ്മിറ്റികളുടെ പിന്തുണയുണ്ടെന്നുമാണു വിമതപക്ഷത്തിന്‍റെ അവകാശവാദം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.