You are Here : Home / News Plus

ആൾ ദൈവം ചെകുത്താന്റെ അവതാരങ്ങളല്ലേ

Text Size  

Story Dated: Sunday, August 27, 2017 01:13 hrs UTC

ആൾദൈവം എന്ന് മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നതു തന്നെ ബോധപൂർവ്വമാണെന്നു പറയേണ്ടിവരുമെന്നും ദൈവ വിശ്വാസികളെ കളിയാക്കുന്ന ഒന്നല്ലേ ആ പ്രയോ​ഗമെന്നും ജോയ്മാത്യു ഫേസ്ബുക്കിലൂടെ ചോദിക്കുന്നു. സത്യത്തിൽ ഇവർ ചെകുത്താന്റെ അവതാരങ്ങളല്ലേ? അപ്പോൾ ആൾദൈവം എന്നതിനു പകരം ചെകുത്താൻ എന്നും ആരാധകർ എന്നതിനു അടിമകൾ അല്ലെങ്കിൽ ചെകുത്താൻ സേവക്കാർ എന്നോ പറഞ്ഞുശീലിച്ചാൽ പാവം ദൈവ വിശ്വാസികളെങ്കിലും ഹാപ്പിയാകും. ഇമ്മാതിരി ചെകുത്താന്മാർക്കും അവരുടെ അടിമകൾക്കും‌ വളരാൻ പറ്റിയ മണ്ണാണ് നമ്മുടെ രാജ്യമെന്ന് വീണ്ടും വീണ്ടും നമ്മൾ തെളിയിച്ചു കൊണ്ടിരിക്കുകയാണെന്നും ജോയ് മാത്യു ചൂണ്ടിക്കാട്ടുന്നു. ഒരു ബലാത്സംഗിക്ക്‌ കോടതി ശിക്ഷവിധിക്കും മുമ്പേ 36 പേരുടെ ജീവൻ ബലി നൽകേണ്ടി വരുന്ന ഒരവസ്ഥ ഭീകരമാണ്. ഇങ്ങനെയുള്ള ചെകുത്താന്മാരുടെ അനുഗ്രഹാശ്ശിസ്സുകളോടെ വോട്ടു വാങ്ങി അധികാരത്തിലെത്തുന്നവർ ചെകുത്താൻ വിളയാട്ടങ്ങളിൽ നിശ്ശബ്ദരാകുന്നതിന്റെ കാരണവും മറ്റൊന്നല്ല. ഇവിടെയാണു ജൂഡീഷ്യറിയെ ആശ്രയിച്ചു മാത്രമേ ഈ രാജ്യത്ത്‌ ഒരാൾക്ക്‌ ജീവിക്കാനാവൂ എന്ന് ബോധ്യമാവുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.