You are Here : Home / News Plus

ജപ്പാൻ അതിര്‍ത്തിയില്‍ ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണം

Text Size  

Story Dated: Tuesday, August 29, 2017 09:11 hrs UTC

ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണം. വടക്കൻ നഗരമായ ഹൊക്കൈടക്ക് മുകളിലൂടെ പറന്ന മിസൈൽ കടലിൽ പതിച്ചുവെന്ന് ജപ്പാന്റെ ഔദ്യോഗിക ചാനൽ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാൽ മിസൈലിനെ വെടിവച്ചിടാൻ ജപ്പാൻ സൈന്യം തയ്യാറായില്ല. ഉത്തരകൊറിയയിലെ സുനൻ പ്രദേശത്ത് നിന്നാണ് മിസൈൽ വിക്ഷേപിച്ചതെന്നാണ് വിവരം. മിസൈൽ പരീക്ഷണം രാജ്യത്തിന് ഭീഷണിയാണെന്ന് പ്രതികരിച്ച ജപ്പാൻ തക്കസമയത്ത് മറുപടി നൽകുമെന്നും പറഞ്ഞു. അമേരിക്കയോടും ദക്ഷിണകൊറിയയോടും കൂടിയാലോചിച്ച ശേഷം തുടര്‍ നടപടികളെടുക്കുമെന്നും ജപ്പാൻ ക്യാബിനറ്റ് സെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.