You are Here : Home / News Plus

ഖൊരക്‌പുരില്‍ വീണ്ടും കുട്ടികളുടെ കൂട്ടമരണം

Text Size  

Story Dated: Wednesday, August 30, 2017 07:56 hrs UTC

ഓക്സിജന്‍ കിട്ടാതെ 70 കുട്ടികള്‍ മരിച്ച ഖൊരക്പൂരിലെ ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍ വീണ്ടും കുട്ടികളുടെ കൂട്ട മരണം. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ 42 കുട്ടികള്‍ മരിച്ചതായി കോളേജ് പ്രിന്‍സിപ്പല്‍ അറിയിച്ചു. മരണസംഖ്യ ഇനിയും കൂടുമെന്നാണ് അധികൃതര്‍ പറയുന്നത്. 42 കുട്ടികളില്‍ ഏഴ് പേര്‍ ജപ്പാന്‍ ജ്വരം ബാധിച്ചാണ് മരിച്ചത്. ബാക്കിയുള്ളവര്‍ ന്യൂമോണിയ തുടങ്ങിയ രോഗങ്ങള്‍ മൂലമാണ് മരിച്ചതെന്ന് കോളേജ് പ്രിന്‍സിപ്പലിന്റെ ചുമതല വഹിക്കുന്ന ഡോക്‌ടര്‍ പി കെ സിംഗ് പറഞ്ഞു. ഇവരില്‍ കൂടുതല്‍ പേരും തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്നവരാണ്. കനത്ത മഴയും വെള്ളപ്പൊക്കവും വെള്ളക്കെട്ടും മൂലം പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുകയാണെന്നും അതുകൊണ്ട് തന്നെ മരണ സംഖ്യ വരും ദിവസങ്ങളില്‍ കൂടാനിടയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.