You are Here : Home / News Plus

ഡോക്‌ലാം സംഭവത്തില്‍ നിന്നും ഇന്ത്യ പാഠം പഠിക്കണം- ചൈന

Text Size  

Story Dated: Wednesday, August 30, 2017 08:02 hrs UTC

70 ദിവസം നീണ്ട് നിന്ന ഡോക്‌ലാം പ്രതിസന്ധിയില്‍ നിന്നും ഇന്ത്യ പാഠം പഠിക്കണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി. ഭാവിയില്‍ അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഇന്ത്യ ശ്രമിക്കണമെന്നും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി മാധ്യമങ്ങളോട് പറഞ്ഞു. ബ്രിക്‌സ് ഉച്ചകോടിയുമായി ബന്ധപ്പെട്ടുള്ള വാര്‍ത്താസമ്മേളനത്തിനിടെയാണ് വാങ് യി ഇങ്ങനെ പറഞ്ഞത്. ഇന്ത്യന്‍ സൈന്യമാണ് ആദ്യം ഡോക്‌ലാമില്‍ നിന്നും പിന്മാറിയത്. ഭൂട്ടാന്റെ അധീനതയിലുള്ള ഡോക്‌ലാം ചൈയുടെ നിയന്ത്രണത്തിലുള്ള ഭാഗമാണെന്നും വാങ് യി പറഞ്ഞു. ഇവിടെയുള്ള അതിര്‍ത്തിയില്‍ ഇന്ത്യ അനധികൃതമായി കയറിയത് മൂലമാണ് പ്രശ്‌നമുണ്ടാവാന്‍ കാരണമായത്. ഇന്ത്യന്‍ സൈന്യം ഇപ്പോള്‍ ഇവിടെ നിന്നും പിന്‍വാങ്ങിയതിലൂടെ പ്രശ്‌നം പരിഹരിക്കപ്പെട്ടു. ഡോക്‌ലാമില്‍ കടന്ന് കയറിയ ഇന്ത്യന്‍ സൈനികരെയും മറ്റ് ആയുധങ്ങളും ഉപകരണങ്ങളുമെല്ലാം ഇന്ത്യ പിന്‍വലിച്ചിട്ടുണ്ട്. അത് നല്ല കാര്യമാണെന്നു വാങ് യി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.