You are Here : Home / News Plus

സൈന്യത്തിലെ പരിഷ്കരണ നടപടികൾക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

Text Size  

Story Dated: Thursday, August 31, 2017 10:39 hrs UTC

സൈന്യത്തിലെ പരിഷ്കരണ നടപടികൾക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. സൈന്യത്തിന്‍റെ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന് റിട്ട. ലഫ് ജനറൽ ഡി.ബി ഷെകത്കർ സമിതി മുന്നോട്ടുവെച്ച 99 ശിപാർശകളിൽ 65 എണ്ണം മന്ത്രിസഭാ യോഗം അംഗീകരിച്ചു.  കരസേനയിൽ 57,000 സൈനികരെ പുനർവിന്യസിക്കുമെന്നു പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്ലി അറിയിച്ചു. ഓഫീസർമാരും ഇതരറാങ്കുകാരും ഉൾപ്പെടെയുള്ളവരെ ഫലപ്രദമായി വിന്യസിക്കും. 2019 ഓടെയാണു പുനർവിന്യാസമുണ്ടാകുക. സ്വാതന്ത്ര്യത്തിനുശേഷം സൈന്യത്തിൽ നടക്കുന്ന ഏറ്റവും വലിയപരിഷ്കാരമാണിതെന്നും മന്ത്രി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.