You are Here : Home / News Plus

പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ ഊമപരാതികളെ കുറിച്ച് അന്വേഷിച്ച് സമയം കളയരുതെന്ന് ഡിജിപി

Text Size  

Story Dated: Thursday, August 31, 2017 10:41 hrs UTC

പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ ഊമപരാതികളെ കുറിച്ച് അന്വേഷിച്ച് സമയം കളയരുതെന്ന് ഡിജിപി ലോകന്നാഥ് ബെഹ്‌റ. പൊലീസിന്റെ ആഭ്യന്തര വിജിലന്‍സ് സംവിധാനം പുനഃസംഘടിച്ചുകൊണ്ടിറക്കിയ ഉത്തരവിലാണ് ഡിജിപിയുടെ പുതിയ നിര്‍ദ്ദേശങ്ങള്‍. എല്ലാ ജില്ലകളിലും വിജിലന്‍സ് സംവിധാനം രൂപീകരിച്ചിട്ടുണ്ട്.

പൊലീസുകാര്‍ക്കെതിരായ പരാതികള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ആഭ്യന്തര വിജിലന്‍സ് സംവിധാനം ശക്തിപ്പെടുത്തികൊണ്ട് ലോക്‌നാഥ് ബെഹ്‌റ പുതിയ ഉത്തരവിറക്കിയത്. പൊലീസ് ആസ്ഥാന എഡിജിപി ആനന്ദകൃഷ്ണനാണ് ആഭ്യന്തരവിജിലന്‍സിന്റെ ചുമതല. എല്ലാ ജില്ലകളിലും സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ വിജിലന്‍സ് യൂണിറ്റുകളുണ്ടാകും. മറ്റ് സ്‌പെഷ്യല്‍ യൂണിറ്റുകളും ഒരു ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വിജിലന്‍സ് സംവിധാനമുണ്ടാകും. 

പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ പരാതികളില്‍ 15 ദിവസത്തിനകം പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കണം.  ഇതിന് തടസ്സുമുണ്ടാവുകയാണെങ്കില്‍ വിവരം ഡിജിപിയെ അറിയിക്കണം. മൂന്നു മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കണം. അന്വേഷണവു ഇതുസംബന്ധിച്ച രേഖകളും രഹസ്യമായി സൂക്ഷിക്കണം. ചീഫ് വിജിലന്‍സ് ഓഫീസറായി എഡിജിപി നേരിട്ട് റിപ്പോര്‍ട്ട് ഡിജിപിക്ക് മാറാണം. 

പൊലീസുകാരുടെ അഴിമതി, മൂന്നാം മുറ, കൃത്യവിലോപനം എന്നിവല്ലാം വിജിലന്‍സ് അന്വേഷണിക്കും. കൃത്യമായ കാര്യങ്ങള്‍ പറയാത്ത ഊമകത്തുകളുടെയും പരാതികളും പിന്നാലെ പോകോണ്ടെന്നും ഉന്നതഉദ്യോഗസ്ഥര്‍ക്കയച്ച ഉത്തരവില്‍ ബെഹ്‌റ വ്യക്തമാക്കുന്നു. എല്ലാ മാസും ആദ്യത്തെ ആഴ്ച്ച ചീഫ് വിജിലന്‍സ് ഓഫീസര്‍ അന്വേഷണം അവലോന ചെയ്യണം. ജീവനക്കാരില്‍ നിന്നും രഹസ്യവിവര ശേഖരം നടത്തണമെന്നും ഡിജിപി നിര്‍ദ്ദേശിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.