You are Here : Home / News Plus

കൂട്ടബലാത്സംഗം ചെറുക്കാന്‍ യുവതി ഓടുന്ന ട്രെയിനില്‍ നിന്ന് പുറത്തേക്ക് ചാടി

Text Size  

Story Dated: Friday, September 01, 2017 09:17 hrs UTC

കൂട്ടബലാത്സംഗം ചെറുക്കാന്‍ യുവതി ഓടുന്ന ട്രെയിനില്‍ നിന്ന് പുറത്തേക്ക് ചാടി. ഹസ്രത് നിസാമുദ്ദീന്‍ ട്രെയിനില്‍ നിന്ന് പുറത്തേക്ക് ചാടിയ യുവതിയെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ചയാണ് സംഭവം. രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം വിജയവാഡയിലേക്ക് പോകുകയായിരുന്ന സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ യുവതിയെ മൂന്ന് പേര്‍ ചേര്‍ന്ന് ശല്യപ്പെടുത്തുകയായിരുന്നു. സിങ്കാരയാകൊണ്ട റെയില്‍വേ സ്റ്റേഷന് തൊട്ടു മുമ്പാണ് യുവതി ട്രെയിനില്‍ നിന്ന് പുറത്തേക്ക് ചാടിയതെന്ന് ദൃക്സാക്ഷിയായ ഒരു യുവതി പറഞ്ഞു. യുവാക്കള്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോള്‍ ആരും പ്രതികരിച്ചില്ലെന്നും അവര്‍ കുറ്റപ്പെടുത്തുന്നു. പെണ്‍കുട്ടി ചാടിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ അപായ ചങ്ങല വലിക്കുകയും ട്രെയിന്‍ നിര്‍ത്തുകയുമായിരുന്നു. തുടര്‍ന്ന് റെയില്‍വേ പോലീസ് എത്തിയാണ് യുവതിയെ ആശുപത്രിയിലേക്ക് മാറ്റിയത്. തീവണ്ടി വിജയവാഡയില്‍ എത്തിയതോടെ പ്രതികളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. പ്രതികളെ യുവതി തിരിച്ചറിഞ്ഞിട്ടുണ്ട്. വിജയവാഡ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.