You are Here : Home / News Plus

വനിതാ മാവോവാദി നേതാവ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

Text Size  

Story Dated: Friday, September 01, 2017 10:45 hrs UTC

വനിതാ മാവോവാദി നേതാവ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. പശ്ചിമ ഘട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഭവാനി ദളത്തിലെ അംഗം ലതയാണ് കൊല്ലപ്പെട്ടത്. മാവോവാദികള്‍ ഇറക്കിയ ലഘുലേഖയിയാണ് ലത കൊല്ലപ്പെട്ട വിവരം പറയുന്നത്. ആഗസ്റ്റ് ആറിന് വൈകിട്ട് നാടുകാണി വനമേഖലയിലുണ്ടായ കാട്ടാനയുടെ ആക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്നും ലഘുലേഖയില്‍ വ്യക്തമാക്കുന്നു. മൃതദേഹം ബന്ധുക്കളെയോ പ്രവര്‍ത്തകരെയോ കാണിക്കാതെ സംസ്‌കരിക്കേണ്ടി വന്നതിലുള്ള ഖേദപ്രകടനവും സംഘടന നടത്തുന്നുണ്ട്. 1996 മുതല്‍ സംഘടനയുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നാണ് വിവരം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.