You are Here : Home / News Plus

ദിലീപ്‌ വീണ്ടും ജാമ്യം തേടി ഹൈക്കോടതിയിലേക്ക്‌

Text Size  

Story Dated: Sunday, September 03, 2017 11:25 hrs UTC

നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട്‌ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ്‌ വീണ്ടും ജാമ്യം തേടി ഹൈക്കോടതിയിലേക്ക്‌. ഓണത്തിന്‌ ശേഷം ദിലീപ്‌ വീണ്ടും ജാമ്യ ഹര്‍ജി നല്‍കുമെന്നാണ്‌ വിവരങ്ങള്‍. നേരത്തെ ഹൈക്കോടതി രണ്ടുതവണയും സെഷന്‍സ്‌ കോടതി ഒരു തവണയും ജാമ്യാപേക്ഷ തളളിയിരുന്നു. 56 ദിവസമായി ജയിലില്‍ കഴിയുന്ന ദിലീപിനെ കാണാന്‍ ഇന്നലെ ഭാര്യയും നടിയുമായ കാവ്യാ മാധവനും മകളും ആലുവ സബ്‌ജയിലില്‍ എത്തിയിരുന്നു. അച്ഛന്റെ ശ്രാദ്ധചടങ്ങുകളില്‍ പങ്കെടുക്കാന്‍ ദിലീപിന്‌ ഇന്നലെ കോടതി അനുമതി നല്‍കിയിരുന്നു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.