You are Here : Home / News Plus

ദേവസ്വം ഭൂമി കൈയ്യേറ്റം; തോമസ് ചാണ്ടിക്കെതിരെ അന്വേഷണം

Text Size  

Story Dated: Friday, September 22, 2017 08:03 hrs UTC

മാത്തൂര്‍ ദേവസ്വത്തിന്‍റെ ഭൂമി കൈയ്യേറിയെന്ന പരാതിയില്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷിച്ച് നടപടിയെടുക്കാന്‍ റവന്യൂ മന്ത്രിയുടെ നിര്‍ദേശം . ലാൻഡ് ബോർഡ് സെക്രട്ടറിക്കാണ് മന്ത്രി നിർദ്ദേശം നൽകിയത് . ദേവസ്വത്തിന്‍റെ 34 ഏക്കര്‍ മന്ത്രി അനധികൃതമായി കൈവശം വച്ചെന്നാണ് പരാതി . തോമസ് ചാണ്ടിയുടെ വീടിന്‍റെ തൊട്ടടുത്തുള്ള മാത്തൂര്‍ ദേവസ്വത്തിന്‍റെ 34 ഏക്കര്‍ കൃഷി നിലം മന്ത്രി കൈവശപ്പെടുത്തിയെന്ന ഗുരുതര ആരോപണമാണ് മാത്തൂര്‍ ദേവസ്വം ഉയര്‍ത്തുന്നത്. ദേവസ്വത്തിന്‍റെ ഭൂമി നാല് മാസത്തിനകം ചേര്‍ത്തല ലാന്‍ഡ് ട്രൈബ്യൂണല്‍ യഥാര്‍ത്ഥ ഉടമയ്ക്ക് തിരിച്ചേല്‍പിക്കണമെന്ന ഹൈക്കോടതി വിധി മൂന്ന് വര്‍ഷമായിട്ടും നടപ്പായില്ല. ഇതേ സംഭവത്തില്‍ മന്ത്രി തോമസ് ചാണ്ടിയ്ക്കും കുടുംബാംഗങ്ങള്‍ക്കും രണ്ട് ഉദ്യോഗസ്ഥര്‍ക്കുമെതിരെ കോട്ടയം വിജിലന്‍സ് കോടതി കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.