You are Here : Home / News Plus

യു.എന്നില്‍ പാകിസ്ഥാന് രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

Text Size  

Story Dated: Friday, September 22, 2017 08:04 hrs UTC

യു എന്‍ ജനറല്‍ അസംബ്ലിയില്‍ പാക്കിസ്ഥാനെ ടെററിസ്ഥാനെന്ന് വിശേഷിപ്പിച്ച് ഇന്ത്യ. പാക്കിസ്ഥാനിലെ ഭീകരതയ്ക്ക് സഹായം നല്‍കുന്നത് ഇന്ത്യയാണെന്ന പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ ആരോപണത്തിന് ശക്തമായ മറുപടി നല്‍കുകയായിരുന്നു ഇന്ത്യ. ഭീകരവാദത്തിന് പിന്തുണ നല്‍കിയ പാക്കിസ്ഥാന്‍ എങ്ങനെ ഭീകരവാദത്തിന്‍റെ ഇരയായി സ്വയം ചിത്രീകരിക്കുന്നെന്നായിരുന്നു ഇന്ത്യയുടെ മറു ചോദ്യം. പാക്ക് പ്രധാനമന്ത്രി ഷാഹിദ് ക ഖ്വാന്‍ അബ്ബാസിയുടെ പ്രസംഗത്തിന് മറുപടി നല്‍കിയത് ഇന്ത്യയുടെ ഫസ്റ്റ് സെക്രട്ടറി ഈനം ഗംഭീറാണ്. പാക്കിസ്ഥാന്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നടത്തുന്നത് ഭീകരവാദമാണ്. ഭീകരവാദികളെ സൃഷ്ടിക്കുകയും അവരെ കയറ്റി അയക്കുകയുമാണ് പാക്കിസ്ഥാന്‍ സര്‍ക്കാര്‍ ചെയ്യുന്നത്. ഇതോടെ പാക്കിസഥാനൊരു ടെറിറിസ്ഥാനായി മാറിയെന്നായിരുന്നു ഇന്ത്യയുടെ വാദം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.