You are Here : Home / News Plus

വേങ്ങര: കണ്‍വെന്‍ഷനില്‍നിന്ന് ബി.ഡി.ജെ.എസ്. വിട്ടുനില്‍ക്കും

Text Size  

Story Dated: Friday, September 22, 2017 08:47 hrs UTC

വേങ്ങര ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എന്‍.ഡി.എ നടത്തുന്ന തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ ബി.ഡി.ജെ.എസ് തീരുമാനം. ഇത് സംബന്ധിച്ച് ബി.ഡി.ജെ.എസ് ജില്ലാ ഘടകത്തിന് സംസ്ഥാന നേതൃത്വം നിര്‍ദേശം നല്‍കി. എന്‍.ഡി.എയില്‍ നിന്ന് നിരന്തരം അവഗണന നേരിടുന്നതിനാലാണ് കണ്‍വെന്‍ഷനില്‍ നിന്ന് വിട്ട് നില്‍ക്കുന്നതെന്നാണ് ബി.ഡി.ജെ.എസ് നേതൃത്വം നല്‍കുന്ന വിശദീകരണം. അല്‍ഫോണ്‍സ് കണ്ണന്താനത്തെ കേന്ദ്ര സഹ മന്ത്രിയാക്കിയതിന് പിന്നാലെയാണ് ബി.ഡി.ജെ.എസ് ബി.ജെ.പി നേതൃത്വവുമായി ഇടഞ്ഞത്. എന്‍.ഡി.എയില്‍ തുടര്‍ന്നിട്ടും ബി.ഡി.ജെ.എസിനോട് ബി.ജെ.പി നേതൃത്തിന് സവര്‍ണാധിപത്യ നിലപാടാണുള്ളതെന്ന് ബി.ഡി.ജെ.എസ് ആരോപിച്ചിരുന്നു. തുടര്‍ന്ന് എന്‍.ഡി.എ വിട്ട് പോരാന്‍ ബി.ഡി.ജെ.എസ് തയ്യാറാവണമെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പരസ്യമായി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വേങ്ങരയില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ നേതൃത്വം തീരുമാനിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.