You are Here : Home / News Plus

രാജിവെയ്ക്കില്ല; ആരോപണങ്ങള്‍ നിഷേധിച്ച് തോമസ് ചാണ്ടി

Text Size  

Story Dated: Saturday, September 23, 2017 09:07 hrs UTC

കായല്‍ കൈയ്യേറ്റവും നിലം നികത്തലും അനധികൃത കെട്ടിട നിര്‍മ്മാണവും അടക്കം തനിക്കെതിരായ ആരോപണങ്ങളെല്ലാം നിഷേധിച്ച് മന്ത്രി തോമസ് ചാണ്ടി. താന്‍ ഒരു സെന്‍റ് ഭൂമി പോലും കയ്യേറിയെന്ന് ആർക്കും തെളിയിക്കാനാവില്ലെന്ന് പറഞ്ഞ തോമസ് ചാണ്ടി താന്‍ നികത്തിയത് നിലമല്ലെന്നും കരഭൂമിയായി തീറാധാരമുള്ള സ്ഥലമാണെന്നും അവകാശപ്പെട്ടു. കായൽ കയ്യേറിയിട്ടില്ല. എന്നാല്‍ കെട്ടിടങ്ങള്‍ അനധികൃതമാണെന്ന കാര്യത്തില്‍ പ്രതികരിക്കുന്നില്ലെന്ന് പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞുമാറി. തനിക്കെതിരെ നടന്നത് ഗൂഢാലോചനയാണ്. തന്റെ വാദം കേൾക്കാതെയാണ് ആലപ്പുഴ ജില്ലാ കളക്ടർ പ്രാഥമിക റിപ്പോർട്ട് നൽകിയത്. അതുകൊണ്ട് തന്നെ ഇപ്പോള്‍ രാജിവെയ്ക്കേണ്ട സാഹചര്യമില്ലെന്നും തോമസ് ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.