You are Here : Home / News Plus

പശുക്കളെ സംരക്ഷിക്കണമെന്ന് പ്രധാനമന്ത്രി

Text Size  

Story Dated: Saturday, September 23, 2017 09:28 hrs UTC

പശുസംരക്ഷണം കാര്‍ഷിക വളര്‍ച്ചയ്ക്ക് ഗുണം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വാരണാസിയില്‍ പശുധന്‍ ആരോഗ്യമേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. തെരഞ്ഞെടുപ്പില്‍ ജയിക്കുന്നതിനേക്കാള്‍ രാജ്യക്ഷേമത്തിനാണ് മുന്‍ഗണന നല്‍കുന്നതെന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദി പശുസംരക്ഷണത്തിന് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചു. പശുക്കളുടെ സംരക്ഷണത്തിനുള്ള ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കുന്ന പശുധന്‍ ആരോഗ്യമേള പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഉത്തര്‍പ്രദേശിലെ മുന്‍സര്‍ക്കാരുകള്‍ ഗോ സംരക്ഷണത്തിന് ഒന്നും ചെയ്തില്ലെന്നും പ്രധാനമന്ത്രി വിമര്‍ശിച്ചു. ഉത്തര്‍ പ്രദേശിലെ ഗോശാല പ്രധാനമന്ത്രി സന്ദര്‍ശിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.