You are Here : Home / News Plus

ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി കേരളത്തില്‍

Text Size  

Story Dated: Sunday, September 24, 2017 10:58 hrs UTC

തിരുവനന്തപുരം: ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഔദ്യോഗിക സന്ദര്‍ശനത്തിനായി കേരളത്തില്‍ എത്തി.അഞ്ചുദിവസത്തെ സന്ദര്‍ശനത്തിനായാണ് അദ്ദേഹം എത്തിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ അദ്ദേഹത്തെ തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വീകരിച്ചു. മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രന്‍, കടകംപള്ളി സുരേന്ദ്രന്‍, കെ.ടി. ജലീല്‍ എന്നിവരും ഇന്ത്യയിലെ യുഎഇ അംബാസിഡര്‍ ഡോ. അഹമ്മദ് അല്‍ബന്നയും യുഎഇ ഭരണീധികാരിയെ സ്വീകരിക്കാന്‍ എത്തിയിരുന്നു. നാളെ ഗവര്‍ണര്‍ പി. സദാശിവം രാജ്ഭവനില്‍ അദ്ദേഹത്തിന് വിരുന്നു നല്‍കും. രാജ്ഭവനില്‍ വെച്ചാകും മുഖ്യമന്ത്രിയും മന്ത്രിമാരും സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുമായി കൂടിക്കാഴ്ച നടത്തുക. അദ്ദേഹത്തോടൊപ്പം ഷാര്‍ജയിലേയും യുഎഇയിലേയും മുതിര്‍ന്ന ഉദ്യോഗസ്ഥരുമെത്തിയിട്ടുണ്ട്.കഴിഞ്ഞ ഡിസംബറില്‍ ഷാര്‍ജ സന്ദര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ അല്‍ ഖാസിമിയെ കേരളത്തിലേക്ക് ക്ഷണിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.