You are Here : Home / News Plus

തോമസ് ചാണ്ടിക്കെതിരെ നടപടി വൈകരുതെന്ന് രമേശ് ചെന്നിത്തല

Text Size  

Story Dated: Sunday, September 24, 2017 11:01 hrs UTC

തിരുവന്തപുരം: തോമസ് ചാണ്ടിക്കെതിരെ നടപടി വൈകരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മന്ത്രിക്കെതിരെ ഉടന്‍ കേസെടുക്കണം.വിഷയത്തില്‍ മുഖ്യമന്ത്രി കാണിക്കുന്ന മൗനം ദുരൂഹമാണെന്നും അദ്ദേഹം ആരോപിച്ചു. കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് റവന്യൂ മന്ത്രിക്ക് കത്തു നല്‍കും. മൂന്നുവര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണ് മന്ത്രി ചെയ്തിരിക്കുന്നത്. മിച്ചഭൂമിയായി പിടിച്ചെടുത്ത മാര്‍ത്താണ്ഡം കായല്‍ മണ്ണിട്ടു നികത്തി റിസോര്‍ട്ട് പണിയാന്‍ ശ്രമിച്ചതും കുറ്റമാണ്- ചെന്നിത്തല പറഞ്ഞു ഭൂമി കൈയേറ്റം വ്യക്തമാക്കുന്ന ഉപഗ്രഹ ദൃശ്യങ്ങള്‍ പുറത്തുവന്ന സാഹചര്യത്തില്‍ നീതിയുക്തമായ അന്വേഷണം നടത്തുന്നതിന് മന്ത്രി ആ സ്ഥാനത്ത് തുടരുന്നത് അധാര്‍മികമായ നടപടിയാണ്. തോമസ് ചാണ്ടിയുമായി ബന്ധപ്പെട്ട ആരോപണങ്ങളെ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ന്യായീകരിക്കുകയാണ്. ഇത് അസാധാരണമാണ്. തോമസ് ചാണ്ടി ആയതുകൊണ്ടാണോ ഈ ന്യായീകരണങ്ങളെല്ലാം നടക്കുന്നതെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് താത്പര്യമുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.