You are Here : Home / News Plus

കുടുംബവാഴ്ച കോണ്‍ഗ്രസിന്റെ പാരമ്പര്യമാണ്, ബി.ജെ.പിയുടേതല്ല -അമിത് ഷാ

Text Size  

Story Dated: Monday, September 25, 2017 10:05 hrs UTC

കുടുംബ വാഴ്ച ബി.ജെ.പി യുടെ പാരമ്പര്യമല്ലെന്നും അത് കോണ്‍ഗ്രസിന്റെ പാരമ്പര്യമാണെന്നും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ. കുടുംബവാഴ്ച ഇന്ത്യയുടെ ഭാഗമാണെന്ന കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനയ്ക്ക് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ മറുപടി പറയുകയായിരുന്നു അമിത് ഷാ ബി.ജെ.പി വിശ്വസിക്കുന്ന രാഷ്ട്രീയം രാജ്യത്തെ പാവപ്പെട്ടവരുടെ ക്ഷേമത്തിന് വേണ്ടിയുള്ളതാണ്. അവരുടെ ദാരിദ്ര്യ പ്രശ്‌നത്തിന് പരിഹാരം കാണുകയും, വിദ്യാഭ്യാസ പുരോഗതിയുമൊക്കെയാണ് ഞങ്ങളുടെ രാഷ്ട്രീയം. അല്ലാതെ കുടുംബവാഴ്ചാ രാഷ്ട്രീയമല്ലെന്നും അമിത് ഷാ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.