You are Here : Home / News Plus

പി.വി. സിന്ധുവിനെ കായിക മന്ത്രാലയം പത്മഭൂഷണ് ശുപാര്‍ശ ചെയ്തു

Text Size  

Story Dated: Monday, September 25, 2017 10:07 hrs UTC

ബാഡ്മിന്റൺ താരം പി.വി. സിന്ധുവിനെ രാജ്യത്തെ മൂന്നാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മഭൂഷണ് കേന്ദ്ര കായിക മന്ത്രാലയം ശുപാര്‍ശ ചെയ്തു. പത്മഭൂഷണ് കായിക മന്ത്രാലയം ഇത്തവണ സിന്ധുവിൻ്റെ പേര് മാത്രമേ ശുപാര്‍ശ ചെയ്തിട്ടുള്ളൂ. ബി.സി.സി.ഐ പത്മഭൂഷൺ പുരസ്‌കാരത്തിനായി മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകൻ എം.എസ്. ധോനിയുടെ പേര് ശുപാർശ ചെയ്തിരുന്നു. ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ വെള്ളി മെ‍ഡൽ, കൊറിയൻ ഒാപ്പൺ സൂപ്പർസീരീസിൽ കിരീ​ടം എന്നീ നേട്ടങ്ങൾ പരിഗണിച്ചാണ് സിന്ധുവിന്റെ പേര് ശുപാർശ ചെയ്തത്. ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ രണ്ട് വെങ്കലവും ഒരു വെള്ളിയും നേടിയിട്ടുള്ള സിന്ധു റിയോ ഒളിമ്പിക്സിലും വെള്ളി നേടിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.