You are Here : Home / News Plus

ദിലീപിന്‍റെ ജാമ്യാപേക്ഷ നാളത്തേക്ക് മാറ്റി

Text Size  

Story Dated: Tuesday, September 26, 2017 08:13 hrs UTC

നടിയെ ആക്രമിച്ച കേസിൽ നടന്‍ ദിലീപിന്‍റെ ജാമ്യേപക്ഷ ഹൈക്കോടതി നാളത്തേക്ക് മാറ്റി. സര്‍ക്കാര്‍ വാദംകേള്‍ക്കാനാണ് ഹര്‍ജി മാറ്റിയത്. ജാമ്യാപേക്ഷയിൽ പ്രതിഭാഗം വാദം പൂർത്തിയായി .അന്വേഷണത്തിന്റെ ഒരു വിവരങ്ങളും പോലീസ് അറിയിക്കുന്നില്ലെന്നു പ്രതിഭാഗം കോടതിയില്‍ പറഞ്ഞു. റിമാൻഡ് റിപ്പോർട്ടിൽ ഒരു വിവരവും ഉള്പെടുത്തുന്നില്ല. തനിക്കെതിരെ ചുമത്തുന്ന കുറ്റങ്ങൾ എന്തെന്ന് പോലും ദിലീപിന് അറിയില്ല. പ്രതിയുടെ അവകാശമാണ് അതെന്നും പ്രതിഭാഗം വ്യക്തമാക്കി. ഇത് അഞ്ചാം തവണയാണ് ദിലീപ് ജമ്യഹർ‍ജിയുമായി കോടതിയെ സമീപിക്കുന്നത്. കേസിൽ അറുപതിലേറെ ദിവസം ജയിലിൽ കിടന്നിട്ടും പുതിയ തെളിവുകളൊന്നും അന്വേഷണസംഘം ഹാജരാക്കാത്ത സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നാണ് ഹർജിയിൽ ദിലീപ് വ്യക്തമാക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.