You are Here : Home / News Plus

മദ്യ നയം: ഹിത പരിശോധന നടത്താന്‍ സർക്കാര്‍ തയാറുണ്ടോയെന്ന് വി എം സുധീരന്‍

Text Size  

Story Dated: Tuesday, September 26, 2017 08:21 hrs UTC

മദ്യ നയത്തിന്‍റെ കാര്യത്തില്‍ ഹിത പരിശോധന നടത്താന്‍ സർക്കാര്‍ തയാറുണ്ടോ എന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. ഇക്കാര്യത്തില്‍ താൻ സർക്കാരിനെ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മദ്യലോബിയോടാണ് സര്‍ക്കാരിന് കൂറെന്നും അദ്ദേഹം പറഞ്ഞു. മദ്യ നയത്തിനെതിരെ ആധ്യാത്മിക സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ചേര്‍ന്ന് സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണയില്‍ സംസാരിക്കുകയായിരുന്നു വി എം സുധീരന്‍. കവയത്രി സുഗതകുമാരി, ആര്‍ച്ച് ബിഷപ്പ് സൂസെപാക്യം കര്‍ദിനാള്‍ ബസേലിയോസ് ക്ലിമിസ് കാതോലിക്ക ബാവ തുടങ്ങിയവരും പ്രതിഷേധ ധര്‍ണയില്‍ പങ്കെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.