You are Here : Home / News Plus

സോളാര്‍ കേസ്: പുനരന്വേഷണത്തിന് ഒരുങ്ങി സര്‍ക്കാര്‍

Text Size  

Story Dated: Wednesday, September 27, 2017 09:04 hrs UTC

സോളാര്‍ കേസില്‍ ജു​​​ഡീ​​​ഷ​​​ൽ ക​​​മ്മീ​​​ഷ​​​ൻ ജ​​​സ്റ്റീ​​​സ് ജി. ​​​ശി​​​വ​​​രാ​​​ജ​​​ന്‍റെ റിപ്പോര്‍ട്ടില്‍ തുടരന്വേഷണം നടത്താന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇ​​​ന്ന​​​ലെ സോളാര്‍ കമ്മീഷന്‍ റി​​​പ്പോ​​​ർ​​​ട്ട് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നു സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ലെ ഓ​​​ഫീ​​​സി​​​ലെ​​​ത്തി കൈ​​​മാ​​​റി. സോ​​​ളാ​​​ർ ത​​​ട്ടി​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു ന​​​ട​​​ന്ന ഇ​​​ട​​​പാ​​​ടു​​​ക​​​ളി​​​ൽ മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ൻ​​​ ചാ​​​ണ്ടി​​​യു​​​ടെ ഓ​​​ഫീ​​​സി​​​നു ഗു​​​രു​​​ത​​​ര വീ​​​ഴ്ച സം​​​ഭ​​​വി​​​ച്ച​​​താ​​​യി ഇ​​​തേ​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷി​​​ച്ച ജു​​​ഡീ​​​ഷ​​​ൽ ക​​​മ്മീ​​​ഷ​​​ന്‍റെ റി​​​പ്പോ​​​ർ​​​ട്ട് എന്നാണ് സൂചനകള്‍. എഡിജിപി തലത്തിലുള്ള ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തില്‍ ചില കേസുകള്‍ പുനരന്വേഷിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസിന്‍റെ പങ്കുമായി ബന്ധപ്പെട്ട കേസിലാണ് അന്വേഷണം നടത്തുന്നത്. മല്ലേയില്‍ ശ്രീധരന്‍ നായരുടെ കേസിലും പുനരന്വേഷണമുണ്ടാകും. റിപ്പോര്‍ട്ട് ഇന്നത്തെ മന്ത്രിസഭ യോഗം പരിഗണിക്കും എന്നാണ് കരുതുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.