You are Here : Home / News Plus

ദിലീപിന്റെ റിമാന്‍ഡ്‌ കാലാവധി ഒക്ടോബര്‍ 12 വരെ നീട്ടി

Text Size  

Story Dated: Thursday, September 28, 2017 09:46 hrs UTC

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ റിമാന്‍ഡ്‌ കാലാവധി ഒക്ടോബര്‍ 12 വരെ അങ്കമാലി മജിസ്‌ട്രേറ്റ്‌ കോടതി നീട്ടി. വീഡിയോ കോണ്‍ഫറന്‍സിങ്‌ വഴിയായിരുന്നു കോടതി നടപടികള്‍. സുരക്ഷാ കാരണങ്ങള്‍ പരിഗണിച്ച്‌ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ്‌ ദിലീപിനെ പൊലീസ്‌ കോടതിയില്‍ ഹാജരാക്കുന്നത്‌. ജൂലൈ പത്തിനാണ്‌ ദിലീപിനെ അറസ്റ്റു ചെയ്‌തത്‌. ജാമ്യം തേടി ദിലീപ്‌ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്‌. അഞ്ചാം തവണയാണ്‌ ദിലീപ്‌ കോടതിക്ക്‌ മുന്നില്‍ ജാമ്യം തേടുന്നത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.