You are Here : Home / News Plus

കാണാതായ ഏഴുവയസുകാരി റബ്ബർ തോട്ടത്തിൽ മരിച്ച നിലയില്‍

Text Size  

Story Dated: Thursday, September 28, 2017 09:59 hrs UTC

കൊല്ലം ഏരൂറില്‍ കാണാതായ ഏഴുവയസുകാരി ശ്രീലക്ഷ്മിയെ റബര്‍തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പെണ്‍കുട്ടിയെ ക്രൂരമായ പീഡനത്തിന് ശേഷം കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ കുട്ടിയുടെ ബന്ധുവിനെ പോലീസ് അറസ്റ്റു ചെയ്തു.ഏഴു വയസ്സുകാരിയെ പീഡിപ്പിച്ച ശേഷംകൊലപ്പെടുത്തുകയായിരുന്നുവെന്ന് ബന്ധു രാജേഷ് സമ്മതിച്ചു. പൊലീസ് ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. ബുധനാഴ്ചയാണ് ശ്രീലക്ഷ്മിയെ കാണാതാവുന്നത്. കുളത്തൂര്‍പുഴയിലെ റബര്‍ എസ്റ്റേറ്റില്‍ നിന്ന് ഇന്നു രാവിലെ തോട്ടം തൊഴിലാളികള്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സര്‍ക്കാര്‍എല്‍.പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ശ്രീലക്ഷ്മി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.