You are Here : Home / News Plus

ഷാര്‍ജയില്‍ 149 ഇന്ത്യക്കാര്‍ മോചിതരായി

Text Size  

Story Dated: Friday, September 29, 2017 11:03 hrs UTC

തിരുവനന്തപുരം: ഷാര്‍ജയില്‍ വിവിധ കുറ്റകൃത്യങ്ങളില്‍ പെട്ട്‌ ജയിലിലായിരുന്ന 149 ഇന്ത്യക്കാര്‍ മോചിതരായി. ഇന്ന്‌ രാവിലെയാണ്‌ തടവിലുണ്ടായിരുന്ന ഇന്ത്യക്കാര്‍ മോചിതരായത്‌. കഴിഞ്ഞദിവസം കേരള സന്ദര്‍ശത്തിനിടെ കേരള മുഖ്യമന്ത്രിക്ക്‌ ഷാര്‍ജ ഭരണാധികാരി നല്‍കിയ വാക്ക്‌ പ്രകാരമാണ്‌ ഷാര്‍ജ ഭരണകൂടത്തിന്റെ നടപടി. തിരുവനന്തപുരത്ത്‌ കാലിക്കറ്റ്‌ സര്‍വകലാശാലയുടെ ഡീ ലിറ്റ്‌ ബിരുദം സ്വീകരിച്ച്‌ നടത്തിയ പ്രസംഗത്തിലായിരുന്നു ഷാര്‍ജ ഭരണാധികാരി ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കുമെന്ന്‌ പറഞ്ഞിരുന്നത്‌. മോചിപ്പിക്കപ്പെട്ടവരില്‍ പലരും പത്തുമണിയോടെ നാട്ടിലേക്കു മടങ്ങിയതായാണ്‌ റിപ്പോര്‍ട്ടുകള്‍. 20 നും 62 നും ഇടയില്‍ പ്രായമുള്ളവരാണ്‌ മോചിതരായത്‌. സാമ്പത്തിക ക്രമക്കേടുകളിലും നിസാര കുറ്റകൃത്യങ്ങളിലും ശിക്ഷിക്കപ്പെട്ട്‌ ഷാര്‍ജയിലെ ജയിലില്‍ മൂന്നു വര്‍ഷത്തിലേറെയായി ശിക്ഷയനുഭവിക്കുന്നവരെയാണ്‌ മോചിപ്പിച്ചത്‌. ഇവരുടെ 36 കോടിയോളം വരുന്ന ബാധ്യതകള്‍ ഷാര്‍ജ സര്‍ക്കാര്‍ തന്നെ അടച്ചുതീര്‍ക്കുകയായിരുന്നു. ചെക്ക്‌ കേസുകളിലും സിവില്‍ കേസുകളിലുംപെട്ട്‌ മൂന്നു വര്‍ഷത്തിലേറെയായി ഷാജയിലെ ജയിലുകളില്‍ കഴിയുന്നവരെ മോചിപ്പിക്കണമെന്ന്‌ ക്ലിഫ്‌ ഹൗസില്‍ നടന്ന ചര്‍ച്ചയില്‍ ഷാര്‍ജ ഭരണാധികാരിയോട്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിക്കുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.