You are Here : Home / News Plus

മലയാളി നഴ്‌സിന്റെ ആത്മഹത്യാ ശ്രമം, ഡല്‍ഹിയില്‍ നഴ്‌സുമാരുടെ മിന്നല്‍ പണിമുടക്ക്

Text Size  

Story Dated: Saturday, September 30, 2017 07:48 hrs UTC

ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിനെ തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച നഴ്‌സ് ജോലി ചെയ്തിരുന്ന ഐഎല്‍ബിഎസ് ആശുപത്രിയില്‍ നഴ്‌സുമാരുടെ മിന്നല്‍ പണിമുടക്ക്. മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ടതിനെ തുടര്‍ന്നാണ് ആലപ്പുഴ സ്വദേശിയായ നഴ്‌സ് ആതമഹത്യയ്ക്ക് ശ്രമിച്ചത്. പിരിച്ചുവിട്ട നഴ്‌സിനെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടാണ് ഇന്ന് രാവിലെ മുതല്‍ നഴ്‌സുമാര്‍ പണിമുടക്ക് ആരംഭിച്ചത്. അതേസമയം നഴ്‌സിന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. മൂന്നുമാസം മുമ്പുതന്നെ പിരിഞ്ഞുപോകണമെന്ന് കാണിച്ച് നഴ്‌സിന് നോട്ടീസ് നല്‍കിയിരുന്നുവെന്നും ആശുപത്രി അധികൃതര്‍ പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.