You are Here : Home / News Plus

ജി.എസ്.ടി നിരക്കുകള്‍ കുറയ്ക്കാന്‍ കഴിയുമെന്ന് ജെയ്റ്റ്‌ലി.

Text Size  

Story Dated: Sunday, October 01, 2017 11:18 hrs UTC

ഫരീദാബാദ്: നികുതി വരുമാനം സ്വാഭാവികമായാല്‍ നിരക്കുകള്‍ കുറയ്ക്കാന്‍ കഴിയും.വികസന പ്രവര്‍ത്തനങ്ങളുടെ ജീവനാഡി നികുതി വരുമാനമാണെന്ന് ധനമന്ത്രി പറഞ്ഞു. വരുമാനം വര്‍ധിച്ചാല്‍ ദേശസുരക്ഷയ്ക്കും ഗ്രാമീണ സമ്പദ് ഘടനയുടെ ഉന്നമനത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും കൂടുതല്‍ പണം ചെലവഴിക്കാനാകും. വികസനം ആവശ്യപ്പെടാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. എന്നാല്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ തുക നികുതിയായി നല്‍കാനുള്ള ബാധ്യതയും ജനങ്ങള്‍ക്കുണ്ട്. ഇതിനുശേഷം കൂടുതല്‍ പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ കഴിയുമെന്നും ഫരീദാബാദില്‍ നടന്ന ചടങ്ങില്‍ ധനമന്ത്രി വ്യക്തമാക്കി. ചരക്ക് സേവന നികുതി കാര്യക്ഷമമാക്കാന്‍ ഓരോദിവസവും ശ്രമിക്കുകയാണ്. നിലവിലെ രീതികള്‍ മെച്ചപ്പെടുത്തി ചെറുകിട നികുതി ദായകരുടെ ഭാരം ലഘൂകരിക്കാന്‍ ശ്രമിക്കും. നികുതി വരുമാനം സ്വാഭാവികമാകുന്നതോടെ കുറഞ്ഞ സ്ലാബുകള്‍ കൊണ്ടുവരുന്നതടക്കമുള്ള പരിഷ്‌കാരങ്ങള്‍ നടപ്പാക്കാന്‍ കഴിയുമെന്നുംന അദ്ദേഹം വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.