You are Here : Home / News Plus

ഫാദര്‍ ടോം ഉഴുന്നാലില്‍ കേരളത്തില്‍ എത്തി.

Text Size  

Story Dated: Sunday, October 01, 2017 11:25 hrs UTC

കൊച്ചി : ഇന്ന്‌ പുലര്‍ച്ചെ 7.15 ഓടെയാണ്‌ അദ്ദേഹം നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയത്‌. ഫാദര്‍ ടോമിനെ പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ്‌ മുരിക്കന്‍, കുടുംബാംഗങ്ങള്‍, സലേഷ്യന്‍ പ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു. എല്ലാവരുടേയും സ്‌നേഹത്തിനും സ്വീകരണത്തിനും ഫാദര്‍ ടോം നന്ദി പറഞ്ഞു. വെണ്ണലയിലെ ഡോണ്‍ബോസ്‌കോ ഹൗസില്‍ പ്രഭാതഭക്ഷണത്തിന്‌ ശേഷം എറണാകുളം മേജര്‍ ആര്‍ച്ച്‌ബിഷപ്പിന്റെ ആസ്ഥാനദേവാലയത്തിലെത്തി. ജന്മനാടായ കോട്ടയം രാമപുരത്ത്‌ വലിയ സ്വീകരണമാണ്‌ ഒരുക്കിയിരിക്കുന്നത്‌. രാമപുരം സെന്റ്‌ അഗസ്റ്റിന്‍സ്‌ പള്ളിയില്‍ ഫാദര്‍ ഉഴുന്നാലിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ കൃതജ്ഞതാബലിയും പൊതുസമ്മേളനവും ഉണ്ടാകും. തിങ്കളാഴ്‌ച വടുതല ഡോണ്‍ ബോസ്‌കോ ചര്‍ച്ചിന്റെ നേതൃത്വത്തിലും അദ്ദേഹത്തിന്‌ സ്വീകരണമൊരുക്കിയിട്ടുണ്ട്‌. ചൊവ്വാഴ്‌ച തിരുവനന്തപുരത്ത്‌ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിക്കും. അവിടെ നടക്കുന്ന പൊതുസമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കുന്നുണ്ട്‌. മുഖ്യമന്ത്രിയോടൊപ്പം അദ്ദേഹം അത്താഴവിരുന്നിലും പങ്കുചേരും. ഇവിട മതമേലധ്യക്ഷന്മാരുമായും അദ്ദേഹം കൂടിക്കാഴ്‌ച നടത്തും. ബുധനാഴ്‌ച തൃശൂര്‍ ആര്‍ച്ച്‌ ബിഷപ്പ്‌ ഹൗസും ഫാദര്‍ ഉഴുന്നാല്‍ സന്ദര്‍ശിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles

  • രാഷ്ട്രീയത്തില്‍ ശോഭിക്കാന്‍ പണത്തിനുമപ്പുറം ചിലതൊക്കെ വേണമെന്ന് രജനികാന്ത്
    ചെന്നൈ:രാഷ്ട്രീയത്തില്‍ ശോഭിക്കാന്‍ പേരിനും പ്രശസ്തിക്കും പണത്തിനുമപ്പുറം ചിലതൊക്കെ വേണമെന്ന് രജനികാന്ത് പറഞ്ഞു....

  • നാരായണ്‍ റാണെ പുതിയ പാര്‍ട്ടി രൂപവത്കരിക്കും
    മുംബൈ: മഹാരാഷ്ട്രാ സ്വാഭിമാന്‍ പക്ഷ് എന്നായിരിക്കും പാര്‍ട്ടിയുടെ പേരെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു....

  • ജി.എസ്.ടി നിരക്കുകള്‍ കുറയ്ക്കാന്‍ കഴിയുമെന്ന് ജെയ്റ്റ്‌ലി.
    ഫരീദാബാദ്: നികുതി വരുമാനം സ്വാഭാവികമായാല്‍ നിരക്കുകള്‍ കുറയ്ക്കാന്‍ കഴിയും.വികസന പ്രവര്‍ത്തനങ്ങളുടെ ജീവനാഡി നികുതി...