You are Here : Home / News Plus

മുജീബ്‌ റഹ്മാനെ എന്‍സിപി പ്രാഥമികാംഗത്വത്തില്‍നിന്നും പുറത്താക്കി

Text Size  

Story Dated: Sunday, October 01, 2017 11:28 hrs UTC

എന്‍വൈസി സംസ്ഥാന പ്രസിഡണ്ട്‌ മുജീബ്‌ റഹ്മാനെ എന്‍സിപി പ്രാഥമികാംഗത്വത്തില്‍നിന്നും പുറത്താക്കി. ഉഴവൂര്‍ വിജയന്റെ മരണത്തില്‍ പരാതി നല്‍കിയതിനാണ്‌ നടപടി.റിസോര്‍ട്ടിനായി ഗതാഗത മന്ത്രി തോമസ്‌ ചാണ്ടി കായല്‍ കയ്യേറിയെന്ന വിവാദത്തെ തുടര്‍ന്ന്‌ പാര്‍ട്ടി മന്ത്രിക്കൊപ്പമാണെന്നും മന്ത്രിയെ നിരന്തരം അവഹേളിച്ചതിനാണ്‌ മുജീബ്‌ റഹ്മാനെ പാര്‍ട്ടിയില്‍നിന്നും പുറത്താക്കുന്നതെന്നും എന്‍സിപി ദേശീയസെക്രട്ടറി പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു. അനാവശ്യ ആരോപണങ്ങളില്‍ നടപടിയെടുക്കേണ്ട കാര്യമില്ല. നടപടി ദേശീയ നേതൃത്വത്തിന്റെ തീരുമാനപ്രകാരമാണ്‌. വിഷയത്തില്‍ മൂന്നു ജില്ലാകമ്മിറ്റികളോട്‌ വിശദീകരണം ചോദിക്കും. ചാനല്‍ ചര്‍ച്ചകളില്‍ മന്ത്രിയെ വിമര്‍ശിച്ചവര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ കുട്ടനാട്ടില്‍ മന്ത്രിയുടെ ഉടമസ്ഥതയിലുള്ള ലേക്ക്‌പാലസ്‌ റിസോര്‍ട്ടിലേക്കുള്ള റോഡ്‌ തുറമുഖ വകുപ്പിന്റെ ഫണ്ട്‌ ഉപയോഗിച്ച്‌ ടാറിംഗ്‌ നടത്തിയെന്നും അഞ്ച്‌ ഏക്കര്‍ കായല്‍ കൈയേറിയെന്നുമാണ്‌ തോമസ്‌ ചാണ്ടിക്കെതിരായ ആരോപണം

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles

  • ഫാദര്‍ ടോം ഉഴുന്നാലില്‍ കേരളത്തില്‍ എത്തി.
    കൊച്ചി : ഇന്ന്‌ പുലര്‍ച്ചെ 7.15 ഓടെയാണ്‌ അദ്ദേഹം നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയത്‌. ഫാദര്‍ ടോമിനെ പാലാ രൂപത സഹായമെത്രാന്‍...

  • രാഷ്ട്രീയത്തില്‍ ശോഭിക്കാന്‍ പണത്തിനുമപ്പുറം ചിലതൊക്കെ വേണമെന്ന് രജനികാന്ത്
    ചെന്നൈ:രാഷ്ട്രീയത്തില്‍ ശോഭിക്കാന്‍ പേരിനും പ്രശസ്തിക്കും പണത്തിനുമപ്പുറം ചിലതൊക്കെ വേണമെന്ന് രജനികാന്ത് പറഞ്ഞു....

  • നാരായണ്‍ റാണെ പുതിയ പാര്‍ട്ടി രൂപവത്കരിക്കും
    മുംബൈ: മഹാരാഷ്ട്രാ സ്വാഭിമാന്‍ പക്ഷ് എന്നായിരിക്കും പാര്‍ട്ടിയുടെ പേരെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു....

  • ജി.എസ്.ടി നിരക്കുകള്‍ കുറയ്ക്കാന്‍ കഴിയുമെന്ന് ജെയ്റ്റ്‌ലി.
    ഫരീദാബാദ്: നികുതി വരുമാനം സ്വാഭാവികമായാല്‍ നിരക്കുകള്‍ കുറയ്ക്കാന്‍ കഴിയും.വികസന പ്രവര്‍ത്തനങ്ങളുടെ ജീവനാഡി നികുതി...