You are Here : Home / News Plus

ചക്കര ജോണി രാജ്യം വിട്ടതായി സംശയം

Text Size  

Story Dated: Sunday, October 01, 2017 11:32 hrs UTC

തൃശ്ശൂര്‍: ഭൂമി ഇടപാടുകാരന്‍ രാജീവ്‌ കൊല്ലപ്പെട്ട കേസിലെ മുഖ്യസൂത്രധാരന്‍ ചക്കര ജോണി രാജ്യം വിട്ടതായി സംശയം. ആസ്‌ട്രേലിയ, യു എ ഇ, തായ്‌ലന്റ്‌ രാജ്യങ്ങളിലെ വിസ ജോണിക്ക്‌ ഉണ്ടെന്ന്‌ അന്വേഷണത്തില്‍ കണ്ടെത്തി. ഇതാണ്‌ ഇയാള്‍ രാജ്യം വിട്ടെന്ന സംശയത്തിന്‌ ഇടയാക്കിയിരിക്കുന്നത്‌. ജോണിയെ കണ്ടെത്താന്‍ വിമാനത്താവളങ്ങളില്‍ ലുക്കൗട്ട്‌ നോട്ടീസ്‌ പുറപ്പെടുവിക്കുമെന്ന്‌ പൊലീസ്‌ പറഞ്ഞു. ജോണിയടക്കം മൂന്നു പേരാണ്‌ ഗൂഢാലോചനയില്‍ പ്രതികളായുള്ളത്‌. രാജീവ്‌ കൊല്ലപ്പെട്ട്‌ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ സംഭവം ക്വട്ടേഷനാണെന്നും കൊലയാളികളെ ദൗത്യം ഏല്‍പ്പിച്ചത്‌ അങ്കമാലി സ്വദേശിയും റിയല്‍ എസ്റ്റേറ്റ്‌ ബ്രോക്കറുമായ ചക്കര ജോണിയാണെന്നും പൊലീസിന്‌ സ്ഥിരീകരിക്കാനായിരുന്നു. രണ്ട്‌ ദിവസമായി ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ ജോണിയെ കുറിച്ച്‌ വിവരംലഭിച്ചിട്ടില്ല. ജോണി സമാന കുറ്റകൃത്യങ്ങളില്‍ പെട്ടപ്പോള്‍ രാജ്യം വിട്ടിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ്‌ ജോണിക്കായി വിമാനത്താവളങ്ങളില്‍ ലുക്ക്‌ ഔട്ട്‌ സര്‍ക്കുലര്‍ നല്‍കാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles

  • മുജീബ്‌ റഹ്മാനെ എന്‍സിപി പ്രാഥമികാംഗത്വത്തില്‍നിന്നും പുറത്താക്കി
    എന്‍വൈസി സംസ്ഥാന പ്രസിഡണ്ട്‌ മുജീബ്‌ റഹ്മാനെ എന്‍സിപി പ്രാഥമികാംഗത്വത്തില്‍നിന്നും പുറത്താക്കി. ഉഴവൂര്‍ വിജയന്റെ മരണത്തില്‍...

  • ഫാദര്‍ ടോം ഉഴുന്നാലില്‍ കേരളത്തില്‍ എത്തി.
    കൊച്ചി : ഇന്ന്‌ പുലര്‍ച്ചെ 7.15 ഓടെയാണ്‌ അദ്ദേഹം നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയത്‌. ഫാദര്‍ ടോമിനെ പാലാ രൂപത സഹായമെത്രാന്‍...

  • രാഷ്ട്രീയത്തില്‍ ശോഭിക്കാന്‍ പണത്തിനുമപ്പുറം ചിലതൊക്കെ വേണമെന്ന് രജനികാന്ത്
    ചെന്നൈ:രാഷ്ട്രീയത്തില്‍ ശോഭിക്കാന്‍ പേരിനും പ്രശസ്തിക്കും പണത്തിനുമപ്പുറം ചിലതൊക്കെ വേണമെന്ന് രജനികാന്ത് പറഞ്ഞു....

  • നാരായണ്‍ റാണെ പുതിയ പാര്‍ട്ടി രൂപവത്കരിക്കും
    മുംബൈ: മഹാരാഷ്ട്രാ സ്വാഭിമാന്‍ പക്ഷ് എന്നായിരിക്കും പാര്‍ട്ടിയുടെ പേരെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു....

  • ജി.എസ്.ടി നിരക്കുകള്‍ കുറയ്ക്കാന്‍ കഴിയുമെന്ന് ജെയ്റ്റ്‌ലി.
    ഫരീദാബാദ്: നികുതി വരുമാനം സ്വാഭാവികമായാല്‍ നിരക്കുകള്‍ കുറയ്ക്കാന്‍ കഴിയും.വികസന പ്രവര്‍ത്തനങ്ങളുടെ ജീവനാഡി നികുതി...