You are Here : Home / News Plus

അസമില്‍ വീണ്ടും വെള്ളപ്പൊക്കം; 78000 ആളുകള്‍ ദുരിതക്കയത്തില്‍

Text Size  

Story Dated: Monday, October 02, 2017 08:02 hrs UTC

അസമില്‍ വീണ്ടും വെള്ളപ്പൊക്കം. അഞ്ച് ജില്ലകളെ വെള്ളപ്പൊക്കം ബാധിച്ചു. 78000ല്‍ അധികം ആളുകളാണ് ദുരിതക്കയത്തിലായത്. അസമിലെയും സമീപസംസ്ഥാനങ്ങളായ അരുണാചല്‍ പ്രദേശ്, മേഘാലയ എന്നിവിടങ്ങളിലെയും കനത്തമഴയാണ് വെള്ളപ്പൊക്കത്തിനു കാരണമായത്. ലഖിംപുര്‍, ദക്ഷിണ സല്‍മാര, ഗോല്‍പര, ഹോജായി,കര്‍ബി ആങ്‌ലോങ് എന്നീ ജില്ലകളെയാണ് പ്രളയം ബാധിച്ചിട്ടുള്ളത്. പ്രളയബാധിത ജില്ലകളില്‍ പതിനെട്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നതായും 9000ല്‍ അധികം ആളുകള്‍ ഇവിടെ അഭയം തേടിയതായും അധികൃതര്‍ അറിയിച്ചു. 16000ത്തോളം പക്ഷി മൃഗാദികളെയും പ്രളയം ബാധിച്ചതായി അസം സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി അധികൃതര്‍ അറിയിച്ചതായി വാര്‍ത്താ ഏജന്‍സിയായ പി ടി ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.