You are Here : Home / News Plus

ഗുജറാത്തില്‍ ദളിത് യുവാവിനെ മേല്‍ജാതിക്കാര്‍ അടിച്ചുകൊന്നു

Text Size  

Story Dated: Monday, October 02, 2017 08:08 hrs UTC

ഗുജറാത്തില്‍ നവരാത്രി പരിപാടികളുടെ ഭാഗമായി നടന്ന ഗര്‍ബ ആഘോഷത്തില്‍ പങ്കെടുത്ത ദളിത് യുവാവിനെ മേല്‍ജാതിക്കാര്‍ അടിച്ചുകൊന്നു. ആനന്ദ് ജില്ലയിലെ ഭദ്രാനിയ ഗ്രാമത്തില്‍ ഞായറാഴ്ചയാണ് സംഭവം നടന്നത്. ജയേഷ് സോളങ്കി എന്ന യുവാവാണ് പട്ടേല്‍ സമുദായത്തില്‍ പെട്ടവരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ജയേഷ് സോളങ്കിയും ബന്ധുവായ പ്രകാശ് സോളങ്കിയും സുഹൃത്തുക്കള്‍ക്കൊപ്പം വീടിനു സമീപമുള്ള ക്ഷേത്രത്തിന് അടുത്ത് ഇരിക്കുകയായിരുന്നു. പുലര്‍ച്ചെ നാലുമണിയോടെ ഇവരുടെ അടുത്തെത്തിയ പട്ടേല്‍ സമുദായത്തില്‍ പെട്ട ഒരാള്‍ ഇവരെ ജാതീയമായി അധിക്ഷേപിക്കുകയും ഗര്‍ബ ചടങ്ങുകള്‍ കാണാന്‍ അവര്‍ക്ക് അവകാശമില്ലെന്നു പറഞ്ഞ് അപമാനിക്കുകയും ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.