You are Here : Home / News Plus

അമിത് ഷായുടെ യാത്ര ആട് ഇല കടിക്കുന്നത് പോലെ- കോടിയേരി

Text Size  

Story Dated: Tuesday, October 03, 2017 08:50 hrs UTC

ബിജെപി ദേശിയ അധ്യക്ഷന്‍ അമിത് ഷാ പങ്കെടുക്കുന്ന കേരള യാത്രയെ പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആട് ഇല കടിക്കുന്നത് പോലെയാണ് അമിത് ഷാ യാത്ര നടത്തുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. ബിജെപിയുടെ യാത്രക്കായി മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള നേതാക്കളെയാണ് ഇറക്കുന്നത്. അത് നല്ലകാര്യമാണ്, അവര്‍ക്ക് വെളിം പ്രദേശത്ത് പോകാതെ ശൗചാലയങ്ങളില്‍ പോകാനുള്ള സൗകര്യം കേരളത്തില്‍ ലഭിക്കുമെന്നും കോടിയേരി പറഞ്ഞു. ഇവിടുത്തെ നേതാക്കള്‍ക്ക് മുഖം നഷ്ടപ്പെട്ടതിനാലാണ് പുറത്ത് നിന്ന് ആളെ ഇറക്കുന്നതെന്ന് കോടിയേരി കുറ്റപ്പെടുത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.