You are Here : Home / News Plus

വിജയ് മല്ല്യ അറസ്റ്റില്‍

Text Size  

Story Dated: Tuesday, October 03, 2017 12:16 hrs UTC

ലണ്ടന്‍: മല്ല്യയെ പോലീസ് ലണ്ടനിലെ വസതിയില്‍ നിന്നാണ്അറസ്റ്റ് ചെയ്തത്. സാമ്പത്തിക തട്ടിപ്പ് കേസില്‍ ഇക്കഴിഞ്ഞ ഏപ്രിലിലും ലണ്ടനില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് 5.32 കോടി രൂപയുടെ ജാമ്യത്തുകയില്‍ മല്ല്യയെ വിട്ടയച്ചിരുന്നു. വായ്പാ തട്ടിപ്പ് കേസില്‍ ഇന്ത്യയിലെ കോടതികള്‍ മല്ല്യയ്ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ആറോളം അറസ്റ്റ് വാറണ്ടുകളാണ് മല്ല്യയ്ക്കെതിരെ ഇന്ത്യയില്‍ നിലനില്‍ക്കുന്നത്. രാജ്യത്തെ പതിനേഴു ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത ഇനത്തില്‍ 9,000 കോടി രൂപയോളം തിരിച്ചടച്ചില്ലെന്നാണ് കേസ്. കേസില്‍ നിയമ നടപടികള്‍ പുരോഗമിക്കുന്നതിനിടെ 2016 മാര്‍ച്ച് രണ്ടിനാണ് മല്ല്യ ഇന്ത്യ വിട്ടത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.